wayanad local

മാനന്തവാടി ഉപജില്ല കുതിപ്പ് തുടരുന്നു

സുല്‍ത്താന്‍ ബത്തേരി: 36ാമത് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ മാനന്തവാടി ഉപജില്ല രണ്ടാം ദിനത്തിലും കുതിപ്പു തുടരുന്നു. ഇന്നലെ 215 ഇനങ്ങളില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ മാനന്തവാടി ഉപജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 222 പോയിന്റും എച്ച്എസ്എസ് വിഭാഗത്തില്‍ 266 പോയിന്റും നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 206 പോയിന്റുകളും ഹയര്‍സെക്കന്‍ഡറിയില്‍ 236 പോയിന്റുകളും നേടി വൈത്തിരി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള സുല്‍ത്താന്‍ ബത്തേരി ഉപജില്ലയ്ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 188 പോയിന്റും എച്ച്എസ്എസില്‍ 233 പോയിന്റുകളും ലഭിച്ചു.
യുപി വിഭാഗം മല്‍സരത്തില്‍ വൈത്തിരി ഉപജില്ല 98 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 96 പോയിന്റുകളുമായി മാനന്തവാടി ഉപജില്ലയും 95 പോയിന്റുകളുമായി സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
സ്‌കൂളുകളില്‍ ഹൈസ്‌കുള്‍ വിഭാഗത്തില്‍ 68 പോയിന്റുകളോടെ കല്‍പ്പറ്റ എന്‍എസ്എസ് ഇഎച്ച്എസാണ് ഒന്നാമത്. 40 പോയിന്റുകള്‍ വീതം നേടി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളും ജിവിഎച്ച്എസ്എസ് മാനന്തവാടിയും സെന്റ് ജോസ്ഫ്‌സ് കല്ലോടിയും രണ്ടാം സ്ഥാനം പങ്കിടുകയാണ്.
എച്ച്എസ്എസ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് മീനങ്ങാടി 70 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡബ്ല്യുഒ എച്ച്എസ് പിണങ്ങോട്, സെന്റ് ജോസഫ്‌സ് കല്ലോടി എന്നിവ 65 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it