wayanad local

മാനന്തവാടിയില്‍ കുടിവെള്ളം പാഴാവുന്നു

മാനന്തവാടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാവുമ്പോഴും വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. മാനന്തവാടി-മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്താണ് കുടിവെള്ളം പാഴാവുന്നത്. മാനന്തവാടിയില്‍ നിന്നു ഡിഎന്‍ കോണ്‍വെന്റ്, ചെറ്റപ്പാലം, വരടിമൂല, വിന്‍സെന്റ് ഗിരി എന്നിവിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള പ്രധാന പൈപ്പ് പൊട്ടിയാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്. മാസങ്ങളായി ഇതു തുടങ്ങിയിട്ട്.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. കാര്യമായി വേനല്‍മഴ ലഭിക്കാത്തതിനാല്‍ മാനന്തവാടി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരിറ്റുവെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥ.
കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കോളനികളിലും മുനിസിപ്പാലിറ്റി ടാങ്കുകൡലുമാണ് വെള്ളം എത്തിക്കുന്നത്. ജില്ലാ ആശുപത്രി, മിനി സിവില്‍സ്റ്റേഷന്‍, പോലിസ്‌ക്യാംപ് എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നഗരത്തിലെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പൊട്ടിയ പൈപ്പുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it