wayanad local

മാനന്തവാടിയില്‍ കടകളില്‍ ചരക്കിറക്ക് സംബന്ധിച്ച് തര്‍ക്കം

മാനന്തവാടി: ഗാന്ധിപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ഗുഡ്‌സ് വാഹനത്തില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികളും സാധനങ്ങള്‍ കൊണ്ടുവന്നവരും തമ്മില്‍ തര്‍ക്കം. ചെറുകിട വ്യവസായ ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് ഗുഡ്‌സ് വാഹനത്തില്‍ എത്തിയവരുടെ കൈവശമുണ്ടായിരുന്നു. ഉല്‍പന്നങ്ങള്‍ സ്വകാര്യ വൃക്തിയുടെ സ്ഥാപനത്തില്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് തര്‍ക്കമുണ്ടായത്.
സോപ്പ്, ബള്‍ബ്, ടൂത്ത് പേസ്റ്റ്, ബിസ്‌കറ്റ് തുടങ്ങിയവ വാഹനത്തില്‍ നിന്നും ഇറക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനു പോലിസ് സംരംക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉല്‍പന്നങ്ങള്‍ ഇറക്കുന്നതു തര്‍ക്കത്തില്‍ കലാശിച്ചതോടെ പോലിസ് ഇടപെട്ടു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മണിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍, ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതു ബാധ്യതയാണെന്ന നിലപാട് പോലിസ് സ്വീകരിക്കുകയായിരുന്നു. പിന്നീട് പോലിസ് സംരക്ഷണത്തോടെ ഉല്‍പന്നങ്ങള്‍ ഗുഡ്‌സ് വാഹനത്തില്‍ എത്തിയവര്‍ തന്നെ സ്വകാര്യ സ്ഥാപനത്തില്‍ ഇറക്കി.
Next Story

RELATED STORIES

Share it