wayanad local

മാനന്തവാടിയില്‍ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്: റിട്ട. അധ്യാപികയുടെ പണം നഷ്ടമായി



മാനന്തവാടി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പണം നഷ്ടമായി. മാനന്തവാടി കണിയാരം പരിയാരംകുന്ന് സ്വദേശി റിട്ടയേര്‍ട്ട് അധ്യാപിക തുണ്ടിയില്‍ ഷീല തോമസിന്റെ 49600 രൂപയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞ് റിട്ടയേര്‍ഡ് അധ്യാപികയുടെ മൊബൈല്‍ ഫോണില്‍ ഒരാള്‍ വിളിക്കുകയായിരുന്നു. പൂര്‍ണ മേല്‍വിലാസം തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് അഡ്രസ് എടിഎം കാര്‍ഡിലെ വിവരങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി റിട്ടേയ്ഡ് അധ്യാപികയില്‍ നിന്നും ചോദിച്ചറിയുകയും ചെയ്ത ശേഷം ഫോണ്‍ കട്ടാക്കുകയായിരുന്നു. പിന്നീടാണ് ഷീല തോമസിന് സംശയം തോന്നിയത്. ഉടന്‍ അവര്‍ മാനന്തവാടി സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ എത്തുകയും വിവരങ്ങള്‍ പറയുകയും ചെയ്തു. റിട്ടേയ്ഡ് അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും 49600 രൂപ നഷ്ടമായതായി കണ്ടെത്തുകയും ചെയ്തു. ഉടനടി ബാങ്ക് അധികൃതര്‍ ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചു. അധ്യാപികയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞ സംഘം അര മണിക്കൂറിനുള്ളിലാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിങ്ങിലൂടെയാണ് അക്കൗണ്ടിലെ തുക പിന്‍വലിച്ചത്. മുംബൈയില്‍ നിന്നാണ് ഷീല തോമസിനെ മൊബൈലില്‍ വിളിച്ചതും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതും എന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 19900 രൂപ വീതം രണ്ട് പര്‍ച്ചേഴ്‌സിങ്ങും 9800 രൂപയുടെ ഒരു പര്‍ച്ചേഴ്‌സുമാണ് ഓണ്‍ലൈനിലൂടെ നടത്തിയത്.
Next Story

RELATED STORIES

Share it