malappuram local

മാനദണ്ഡം ലംഘിച്ചുള്ള സര്‍വേ റദ്ദാക്കണം: ആക്്ഷന്‍ കൗണ്‍സില്‍

മലപ്പുറം: ജില്ലയില്‍ ദേശീയപാത 66 ബിഒടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വേ നേരത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത രീതിയില്‍ ജനദ്രോഹപരമായിട്ടാണ് നടക്കുന്നതെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. നിലവിലുള്ള റോഡിന്റെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും തുല്യ അളവിലാണ് സ്ഥലമെടുക്കുക, നിലവില്‍ സര്‍ക്കാര്‍ കൈവശമുള്ള സ്ഥലം പൂര്‍ണമായും ഉപയോഗിച്ചതിന് ശേഷമേ സ്വകാര്യ ഭൂമി എടുക്കുകയുള്ളൂ, നിലവിലുള്ള ദേശീയ പാത പൂര്‍ണമായും ഉപയോഗപ്പെടുത്തും തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സര്‍വേ നടന്നു വരുന്നത്.
ഇതിനെതിരേ പ്രതികരിക്കുന്നവരെ മുഴുവന്‍ വന്‍ പോലിസ് സംഘത്തെക്കാട്ടി ഭീഷണിപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കേരളം പോലെ ജനനിബിഡവും കെട്ടിട സാന്ദ്രത കൂടിയതുമായ സംസ്ഥാനങ്ങളില്‍ ഡിസൈന്‍ സ്പീഡല്ല, കുടിയിറക്ക് പരമാവധി കുറക്കുക എന്ന മാനദണ്ഡമാണ് സ്ഥലമെടുപ്പ് വിഷയത്തില്‍ അവലംബിക്കേണ്ടതെന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാര്‍ഗരേഖ പോലും നഗ്‌നമായി ലംഘിച്ചു നടക്കുന്ന സര്‍വേ റദ്ദാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റീ സര്‍വേ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it