Pathanamthitta local

മാനത്ത് മഴക്കാറുകണ്ടാല്‍ മല്ലപ്പള്ളി ഇരുട്ടിലാവും

മല്ലപ്പള്ളി: മാനത്ത് മഴക്കാറുകൊണ്ടാല്‍ കറന്റ് പോകുന്ന അവസ്ഥയാണ് മല്ലപ്പള്ളിയില്‍. പരാതിയ്ക്കായി കെഎസ്ഇബിയുടെ ഓഫിസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് മനസ്സുമില്ല.
മുന്നറിയിപ്പില്ലാതെ പോകുന്ന കറന്റ് തിരികെ വരുന്നത് ഏറെ താമസിച്ചോ അല്ലങ്കില്‍ ഒരു ദിവസത്തിന് ശേഷമോ ആയിരിക്കും.
ഇതു മൂലം വ്യാപാരികളും പൊതുജനങ്ങളും ഏറെ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിയില്‍ മല്ലപ്പള്ളിയില്‍ പല വീടുകളിലും ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കറന്റ് പോയാല്‍ പൊതു ജനങ്ങള്‍ക്ക് വിളിക്കാന്‍ കെഎസ്ഇബിയില്‍ ഫോണ്‍ സ്ഥാപിച്ചിരിക്കുന്നത് എന്തിനാണെന്നാണ് നാട്ടുകാരും വ്യാപാരികളും ചോദിക്കുന്നത്.
ഉദാസീനതയുടെ പര്യായമായി മല്ലപ്പള്ളി കെഎസ്ഇബി മാറിയിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്. പകല്‍ സമയങ്ങളിലെ പവര്‍കട്ട് മൂലം ഓഫിസ് പ്രവര്‍ത്തനങ്ങളും ആവതാളത്തിലാണ്.
Next Story

RELATED STORIES

Share it