malappuram local

മാനംകാക്കാം ഭൂമിക്കു വേണ്ടി; കൂറ്റന്‍ കുടയൊരുക്കി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി: ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ. എല്‍പി സ്‌കൂളില്‍ “ മാനം കാക്കാം ഭൂമിക്കു വേണ്ടി” എന്ന സന്ദേശം നല്കി കൊണ്ട് കൂറ്റന്‍ കുടയൊരുക്കി വിദ്യാര്‍ത്ഥികള്‍. ഭൂമിക്കൊരു കുട എന്ന നിലക്ക് നിര്‍മിച്ച ഭീമന്‍ കുടക്ക് കീഴില്‍ ചെറുകുടകളുമായി വിദ്യാര്‍ഥികള്‍ അണിനിരന്നു. മാരകമായ കാര്‍ബണ്‍ ശീലങ്ങള്‍ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകള്‍ ഈ ദിനാചരണത്തിലൂടെ നല്‍കിയത്. സ്‌കൂള്‍ ലീഡര്‍ സഫ് വാന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. പിടിഎ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ്, എച്ച്എം എന്‍ വേലായുധന്‍, അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, അബ്ദുല്‍കരീം, പി കെ ഷാജി,കെ റഷീദ്, റംസീന, ജോസിന,ജിജിന ,കെ പി ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മറവഞ്ചേരി: ഹില്‍ടോപ് പബ്ലിക് സ്‌കൂളില്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു. ഓസോണ്‍ പാളിയിലുണ്ടാവുന്ന വിള്ളലുകള്‍ ഭൂമിക്കും ജീവജാലങ്ങള്‍ക്കുമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കുട്ടികളെ അണിനിരത്ത് ലഘുനാടകം അവതരിപ്പിച്ചു. പോസ്റ്റര്‍ പ്രദക്ഷിണം,ക്വിസ് മല്‍സരം എന്നിവയും നടത്തി. ചെയര്‍മാന്‍ സെയ്ത് മുസ്തഫ തങ്ങള്‍, ടി പി അഷ്‌റഫ്, ടി എ അബ്ദുല്ലക്കുട്ടി പങ്കെടുത്തു. സയന്‍സ് അധ്യാപകരായ രഞ്ജിത, രമേഷ്,കുമാര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it