World

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുന്നു: യുഎസ് സെക്രട്ടറി ജനറല്‍

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുന്നു: യുഎസ് സെക്രട്ടറി ജനറല്‍
X


ടോക്കിയോ: മ്യാന്‍മറിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ യുഎസ് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാവുന്നതിന്റെ ലക്ഷണമാണ് അറസ്റ്റ് വിരല്‍ചൂണ്ടുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. മ്യാന്‍മറിലെ യങ്കൂണില്‍ അറസ്റ്റിലായ റോയിറ്റേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചൊലുത്തണമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമപ്രവര്‍ത്തരുടെ അറസ്റ്റും തമ്മില്‍ ബന്ധമുണ്ട്. മ്യാന്‍മറില്‍ കണ്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലോകത്തെ അറിയിച്ചതിനാലാണ് അവര്‍ അറസ്റ്റിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റോയിറ്റേഴ്‌സ് പ്രതിനിധികളായ വാ ലുനെ, ക്യാവ് സോഊ എന്നിവരെയാണ് മ്യാന്‍മര്‍ അറസ്റ്റ്്് ചെയ്തത്. ചെവ്വാഴ്ച മുതല്‍ ലേഖകരെക്കുറിച്ച് വിവരമില്ലായിരുന്നുവെന്നും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് മ്യാന്‍മര്‍ പോലിസ് സ്ഥിരീകരിച്ചതെന്നും റോയിറ്റേഴസ്് അധികൃതര്‍ പ്രതികരിച്ചു. ഔദ്യാഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ പെടുത്തിയാണ് അറസ്റ്റ്. 14 വര്‍ഷം തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയത്. അറസ്റ്റിന്റെ കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it