മാധ്യമ വിദഗ്ധരുടെ സംവാദം ഇന്നു തുടങ്ങും

തിരുവനന്തപുരം: മാധ്യമ മേഖലയിലെ വിദഗ്ധരും ജേണലിസം അധ്യാപകരും പങ്കെടുക്കുന്ന സംവാദം പെഡ്‌ജേണിന് ഇന്ന് കൊച്ചി കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ തുടക്കം. മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാംപ് രാവിലെ 10.45 ന് മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമി സെക്രട്ടറി എ എ ഹക്കിം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം രാമചന്ദ്രന്‍, കെയുഡബ്ല്യുജെ സെക്രട്ടറി കെ ഡി ഹരികുമാര്‍, മീഡിയ അക്കാദമി അസി. സെക്രട്ടറി കെ ആര്‍ പ്രമോദ്കുമാര്‍ സംസാരിക്കും.
കേരളത്തിലെ മാധ്യമ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് ക്യാമ്പില്‍ ചര്‍ച്ച നടക്കും. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, ഡോ. സുഭാഷ്. കെ, ഡോ. എം എസ് ഹരികുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. എം വി തോമസ്, ബൈജു ചന്ദ്രന്‍, ഡോ. എന്‍ മുഹമ്മദലി , റോയി മാത്യു, ഡോ. ഫ്രാന്‍സിസ് കാരക്കാട്ട്, എസ് രാധാകൃഷ്ണന്‍, വി ഇ ബാലകൃഷ്ണന്‍, തേക്കിന്‍കാട് ജോസഫ്, കെ രാജഗോപാല്‍ തുടങ്ങി മാധ്യമ മേഖലയിലെ പ്രമുഖര്‍ വിവിധ സെഷനുകള്‍ നയിക്കും. ക്യാംപ് 15ന് സമാപിക്കും.
Next Story

RELATED STORIES

Share it