Kollam Local

മാധ്യമ പ്രവര്‍ത്തകര്‍ വായ്മൂടികെട്ടി പ്രകടനം നടത്തി

അഞ്ചല്‍: പീഡനക്കേസിലെ  പ്രതിയുടെ ചിത്രം എടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ തടയുകയും ആക്ഷേപിക്കുകയും ചെയ്ത ഏരൂര്‍ എസ്‌ഐ ഗോപകുമാറിന്റെ നടപടിക്കെതിരേ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്ലേകാര്‍ഡുമായി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ യോഗം പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ പ്രസ് ക്ലബ് സെക്രട്ടറി എന്‍ കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളാ ജേണലിസ്റ്റ് യൂമിയന്‍ മേഖലാ കമ്മിറ്റി അംഗം കെ ജി ബിജു, കുളത്തൂപ്പുഴ പ്രസ്‌ക്ലബ് സെക്രട്ടറി പ്രകാശ്, ഷാനവാസ് പ്രഭാകരന്‍, മൊയ്ദു അഞ്ചല്‍ , അഭിഷാന്‍, ഉണ്ണികൃഷണന്‍, സനില്‍കുമാര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്ന് അഞ്ചല്‍ സിഐ അഭിലാഷ്‌കുമാര്‍ എത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ബസ് സ്‌റ്റോപ് അനുവദിച്ചുകൊല്ലം: ചിന്നക്കടയില്‍നിന്ന് ബീച്ച് റോഡ് വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ക്രൗതര്‍ മസോണിക് ഹാളിന് മുന്നില്‍ സ്‌റ്റോപ് അനുവദിച്ചു. മുണ്ടയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ആവശ്യം മുന്‍നിറുത്തിയാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ ടി എ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
Next Story

RELATED STORIES

Share it