ernakulam local

മാധ്യമ പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ആസൂത്രിതം: പത്രപ്രവര്‍ത്തക യൂനിയന്‍

കൊച്ചി: വടയമ്പാടിയില്‍ സമരം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിലും അറിയാനുള്ള അവകാശം നിഷേധിച്ച കരുനാഗപ്പള്ളി സബ്‌കോടതി വിധിയിലും  പ്രതിഷേധം. കെയുഡബ്ല്യൂജെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധയോഗം പ്രസിഡന്റ് ഡി ദിലീപ് ഉദ്ഘാടനം ചെയ്തു. ഭൂസമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തശേഷം വളരെ ആസൂത്രിതമായി അന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസുകാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഈസമയം പോലിസുകാര്‍ ഇടപെടാതെ നോക്കിനില്‍ക്കുകയായിരുന്നു. അതേസമയം ചില സമര അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷം അണിഞ്ഞ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വൈസ്പ്രസിഡന്റ് അനിതാ മേരി ഐപ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ പ്രമേയം അവതരിപ്പിച്ചു.— മീഡിയാ അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗം ദീപക് ധര്‍മടം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എ മെഹ്ബൂബ്, സെക്രട്ടറി സുഗതന്‍ പി ബാലന്‍, ടോമി മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it