malappuram local

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച പ്രതികളെ വിട്ടയച്ചു

പെരിന്തല്‍മണ്ണ: മക്കരപ്പറമ്പിലും പോളിടെക്‌നിക്ക് കോളജ് പരിസരത്തുമായി കഴിഞ്ഞ 22,23 തിയ്യതികളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായ 15 മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് മഞ്ചേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.  തിരൂര്‍ക്കാട് അമ്പലക്കൂത്ത് ഷമീര്‍, ഇയാസുദ്ദീന്‍ വറ്റല്ലൂര്‍, ആശിഖ് വലമ്പൂര്‍, പെരിന്തല്‍മണ്ണ മുസ്ലിംലീഗ് ഓഫീസ് എസ്.എഫ്.ഐ അക്രമി സംഘം തകര്‍ത്തതിനെ തുടര്‍ന്ന് മക്കരപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മക്കരപറമ്പ് സ്വദേശികളായ സി പി അബ്ദുറഹ്മാന്‍, കുഴിയങ്ങല്‍ അഷ്‌റഫ്, സി എച്ച് അബ്ബാസ്, ജാഫര്‍ തേറമ്പന്‍, ശനീബ്, മായിന്‍, നാസര്‍, താജുദ്ദീന്‍, ജലീലുദ്ദീന്‍, കുറുവ സ്വദേശികളായ മുഹമ്മദ് സുഹൈല്‍, റസ്സല്‍, പുഴക്കാട്ടിരി സി കെ ഷഹനാസ് ബാബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേ സമയം മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു എന്ന കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത വാക്കയില്‍ സുനില്‍ ബാബു, ശംസു നിലമ്പൂര്‍ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതില്‍ പ്രതിഷേധമുയര്‍ന്നു. മാതൃഭൂമി ന്യുസ് റിപ്പോര്‍ട്ടര്‍ സി വി  മുഹമ്മദ് നൗഫല്‍, ക്യാമറാമാന്‍ പി വി സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പന്‍ തുടങ്ങിയവരെയാണ് പ്രതികള്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം മാത്രമാണ് അറസ്റ്റ് ചെയ്തത്. ഉടന്‍ കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it