malappuram local

മാധ്യമ പ്രവര്‍ത്തകനെ പീഡിപ്പിക്കുന്നുവെന്ന്; നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

എടക്കര: മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും പോലിസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. മാധ്യമം ദിനപത്രം നിലമ്പൂര്‍ ലേഖകന്‍ ഉമ്മറിന്റെ കുടുംബത്തെയാണ് വഴിക്കടവ് എസ്‌ഐ ബി ഹരികൃഷ്ണന്‍ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഇന്നലെ ഉച്ചയോടെ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ലേഖകന്റെ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചുവെന്ന കാരണത്താല്‍ എസ്‌ഐ കേസെടുത്തിരുന്നു.
ഇത്തരം കേസുകള്‍ പിഴ ചുമത്തി വിടാതെ കേസെടുത്തതിനെതിരേ വാര്‍ത്ത ചെയ്തതിന്റെ പേരിലാണ് എസ്‌ഐ നിരന്തരം വീട്ടില്‍ കയറി കുടുംബത്തെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതെന്ന് ഉപരോധസമരക്കാര്‍ കുറ്റപ്പെടുത്തി. ഉപരോധം തുടര്‍ന്നതോടെ നിലമ്പൂര്‍ സിഐ സജീവന്‍ വഴിക്കടവിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കേസിന്റെ അനേ്വഷണം സിഐ ഏറ്റെടുക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്.
Next Story

RELATED STORIES

Share it