Flash News

മാധ്യമ പ്രവര്‍ത്തകനെ ഇന്ത്യന്‍ മുജാഹിദീന്‍ എജന്റെന്ന് വിളിച്ച് അപമാനിച്ച അര്‍നബ് ഗോസാമിക്കെതിരെ വ്യാപക പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ ഇന്ത്യന്‍ മുജാഹിദീന്‍ എജന്റെന്ന് വിളിച്ച് അപമാനിച്ച അര്‍നബ് ഗോസാമിക്കെതിരെ വ്യാപക പ്രതിഷേധം
X
arnab goswamy

[related] ടൈംസ് നൗ ചാനലില്‍ പ്രൈം  ടൈം ഷോയില്‍ ഡല്‍ഹിയിലെ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനായ ഡല്‍ഹി സ്വദേശി അസദ് അഷറഫിനെ ' ഇന്ത്യന്‍ മുജാഹിദീന്‍ എജന്റ്, ഐ.എസ് അനുകൂലി ' എന്നിങ്ങനെ വിളിച്ചു അപമാനിച്ച അര്‍നബ് ഗോസാമിക്കെതിരെ വ്യാപക പ്രതിഷേധം. മുഖ്യധാര മാധ്യമങ്ങളും മറ്റും ഇടപെടുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ' സ്റ്റാന്‍ഡ് വിത്ത് അഷ്‌റഫ് , ഷേം ഓണ്‍ അര്‍നബ് ഗോസാമി ( #ShameOnArnabGoswami, #StandWithAsadAshraf)' എന്നിങ്ങനെ ഹാഷ്ടാഗുകളില്‍ കാമ്പയിന്‍ വ്യാപകമാവുന്നുണ്ട്. ജാമിയ ഇസ്‌ലാമിക് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ ആളാണ് താനെന്നും 2008ലെ ബട്‌ല ഹൗസ് ആക്രമണത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യത്തില്‍ പല കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണെന്നും അസദ് അഷ്‌റഫ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു. ഇതാണ് അര്‍ണബിനെ പ്രകോപിതനാക്കിയത്. നേരെത്തെ ജെ.എന്‍.യു സംഭവവികാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ പാകിസ്ഥാന്‍ ചാരനെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച അര്‍ണബിന്റെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.
Next Story

RELATED STORIES

Share it