kasaragod local

മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയുടെ മതേതര ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കണം: പ്രഫ. ബി മുഹമ്മദ് അഹ്മദ്



കാസര്‍കോട്്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) കൊച്ചി ഓഫിസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല നടത്തി. സമയം ചീഫ് എഡിറ്റര്‍ ബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയപരമായ വാര്‍ത്തകള്‍ മാത്രം നല്‍കാതെ പ്രാദേശിക സംസ്‌കൃതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മതേതര ജീവിതത്തെ ഉയര്‍ത്തി പിടിക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതുണ്ട്. തുറന്ന് പറയാനുള്ള ആര്‍ജ്ജവം ആര്‍ക്കു മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ശാഫി അധ്യക്ഷത വഹിച്ചു. പിഐബി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന്‍, വിനോദ് പായം, വി വി പ്രഭാകരന്‍, ബി അനില സംസാരിച്ചു. കെ ബാലകൃഷ്ണന്‍, സുരേഷ് കസ്തൂരി, അഹമ്മദ് സുബൈര്‍ പറമ്പന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it