മാധ്യമപ്രവര്‍ത്തകര്‍ക്കായി എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമംനടത്തി

കൊച്ചി: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സൗഹൃദസംഗമം നടത്തി. എറണാകുളം ഐഎംഎ ഹാളില്‍ നടന്ന സൗഹൃദസംഗമം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് രാജ്യത്ത് പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് എം കെ മനോജ്കുമാര്‍ പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവച്ച നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ നല്ലരീതിയില്‍ ഇനിയും മുന്നോട്ടുവരേണ്ടതുണ്ടെന്ന് സൗഹൃദ സംഗമത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന സമീപനം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലമത്രയും മാധ്യമപ്രവര്‍ത്തകരുമായി നല്ല ഒരു ബന്ധം കാത്തുസൂക്ഷിക്കാന്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും ആയിട്ടുണ്ടെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഇനിയും അതു തുടരുമെന്നും സൗഹൃദസന്ദേശത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ അഭിപ്രാ—യപ്പെട്ടു.സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മയില്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, മാധ്യമപ്രവര്‍ത്തകരായ പി എ മെഹബൂബ്, ജിബി സദാശിവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it