Flash News

'മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ നിയമം വേണം'



ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ മാധ്യമപ്രവര്‍ത്തക സംഘടനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു. വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ പ്രതിനിധിസംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്നിട്ടുള്ള അക്രമങ്ങളെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും സംസ്ഥാനങ്ങളില്‍ നിന്നു തല്‍സ്ഥിതി റിപോര്‍ട്ട് തേടണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഗൗതം ലാഹിരി, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, വിനയ് കുമാര്‍ (പ്രസ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍), ശോഭന ജെയിന്‍, രാഹുല്‍ ജലാലി, നദീം എ കസ്മി (പ്രസ് ക്ലബ്ബുകളുടെ ഫെഡറേഷന്‍), പി കെ മണികണ്ഠന്‍ (കേരള പത്രപ്രവര്‍ത്തക യൂനിയന്‍) സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Next Story

RELATED STORIES

Share it