kozhikode local

മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം; സിപിഎം അന്വേഷിക്കും

കോഴിക്കോട്: സിപിഎം മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച പരിപാടിക്കിടയില്‍ ഏഷ്യാനെറ്റ് ചാനലിന്റെ ക്യാമറാമാനും റിപോര്‍ടറും കൈയ്യേറ്റം ചെയ്യപ്പെടാന്‍ ഇടയായ സംഭവത്തില്‍ സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി പി ദാസനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടി കൈക്കൊള്ളുവാനാണ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത.് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത അക്രമത്തെ പാര്‍ട്ടി അപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കൈയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ ചെന്ന് കണ്ട് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുള്ളതാണെന്നു ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.21നു വൈകുന്നേരം മുതലക്കുളത്തു നടന്ന പൊതുസമ്മേളനത്തിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്കു മര്‍ദനമേറ്റത്. സംഭവത്തില്‍ ഏഴുപേരെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Next Story

RELATED STORIES

Share it