മാധ്യമപ്രവര്‍ത്തകയ്ക്കു വധഭീഷണി: കസ്റ്റഡിയിലെടുത്തവരെ കന്റോണ്‍മെന്റ് പോലിസിന് കൈമാറി

തലശ്ശേരി: മാധ്യമപ്രവര്‍ത്തകയെ ഫോണിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ധര്‍മടം പോലിസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന് കൈമാറി. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് നിന്നെത്തിയ പോലിസ് സംഘത്തിനാണ് ഇവരെ കൈമാറിയത്. തലശ്ശേരി ധര്‍മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവരെയാണ് തിങ്കളാഴ്ച ധര്‍മടം പോലിസ് കസ്റ്റഡിയിലെടുത്തത്.
ധര്‍മടം പോലിസ് സ്‌റ്റേഷനില്‍ എത്തിയ ശ്രീരാമസേന പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കസ്റ്റഡിയിലുള്ളവരുടെ പടം കാമറയില്‍ പകര്‍ത്തിയാല്‍ കൈയേറ്റം ചെയ്യുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് മൂവരെയും തലശ്ശേരി സ്റ്റേഷനിലേക്ക് മാറ്റിപാര്‍പ്പിച്ചു. അവിടെയെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും സംഘം ഭീഷണിപ്പെടുത്തി. എഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ റിപോര്‍ട്ടര്‍മാരെ തടഞ്ഞതായും പരാതിയുണ്ട്. ദൃശ്യം പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് സംഘത്തെ പോലിസിന് മുന്നില്‍ ആര്‍എസ്എസ് സംഘം ആക്രമിച്ചു.കാമറാമാനെ ഉന്തുകയും തള്ളുകയും ചെയ്ത സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് മുന്നില്‍ ദൃശ്യം പകര്‍ത്താനാവാതെ സംഘം മടങ്ങുകയും ചെയ്തു.
Next Story

RELATED STORIES

Share it