kannur local

മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ കൈയേറ്റം: ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍



തളിപ്പറമ്പ്: സീല്‍ ടിവി റിപോര്‍ട്ടര്‍ നീതു അശോകനെ മര്‍ദിച്ച ഹോട്ടല്‍ ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ധര്‍മശാല പേരാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ മലപ്പുറം തിരൂരിലെ അക്്ബറിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. ധര്‍മശാല ദേശീയപാതയിലെ പേരാല്‍ ഹോട്ടലിനു സമീപം നിര്‍ത്തിയ വിവാഹസംഘത്തിന്റെ ബസ് മാറ്റണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയിരുന്നു. ഇത് റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് കൈയേറ്റം ചെയ്തത്. ധര്‍മശാലയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള പേരാല്‍ ഹോട്ടല്‍ ജില്ലാകലക്്ടറുടെ നിര്‍ദേശ പ്രകാരം താല്‍ക്കാലികമായി അടച്ചിട്ടു. മാധ്യമപ്രവര്‍ത്തകയെ മര്‍ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹോട്ടല്‍ പൂട്ടാന്‍ കലക്്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it