Cricket

മാധ്യമപ്രവര്‍ത്തകയുടെ സൗന്ദര്യം വര്‍ണിച്ചു; ഗെയില്‍ മാപ്പുപറഞ്ഞു

മാധ്യമപ്രവര്‍ത്തകയുടെ സൗന്ദര്യം വര്‍ണിച്ചു; ഗെയില്‍ മാപ്പുപറഞ്ഞു
X
chris-gayle



മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് ക്രിസ് ഗെയ്ല്‍ മാപ്പുപറഞ്ഞു. ആസ്‌ട്രേലിയയിലെ ട്വന്റി -20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ്ബാഷിനിടെയാണ് സംഭവം. ഹെബാര്‍ട്ട് ഹെരികെയ്ന്‍സിനെതിരെയുള്ള മത്സരത്തിനിടെ ഔട്ടായി പവലിയനിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തക മെല്‍മക്ലാഫ് ഗെയിലിനോട് അഭിമുഖത്തിനെത്തിയത്.

ഗെയിലിന്റെ ബാറ്റിങ് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവര്‍ത്തകയുടെ കണ്ണുകളുടെ സൗന്ദര്യം വര്‍ണിക്കുകയായിരുന്നു ഗെയ്ല്‍. ഇതിനിടെ മത്സരം പൂര്‍ത്തിയായ ശേഷം ഒന്നിച്ച് മദ്യപിക്കാമെന്നും വാഗ്ദാനം ചെയ്തു. ഇത്തരത്തിലുള്ള സംസാരം തുടര്‍ന്നതിനാല്‍ മാധ്യമപ്രവര്‍ത്തക അഭിമുഖം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ക്രിസ് ഗെയിലിനെതിരെ നടന്നത്. പതിനായിരം ഡോളര്‍ താരത്തിനെതിരെ ലീഗ് അധികൃതര്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it