malappuram local

മാധ്യമപ്രവര്‍ത്തകന് പോലിസ് മര്‍ദനം

അരീക്കോട്: വാര്‍ത്ത ശേഖരിക്കാനെത്തിയ സുപ്രഭാതം ലേഖകന്‍ എന്‍സി മുഹമ്മദ് ഷരീഫിന് പോലിസ് മര്‍ദനം. ലേഖകനാണെന്ന് അറിയിച്ചിട്ടും ലോക്കപ്പിലേക്ക് വലിച്ചുകൊണ്ടുപോയി തള്ളി മര്‍ദിച്ചു. പോലിസിനെതിരേ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്നതിലുള്ള പകയാണ് സംഭവത്തിന് കാരണമെന്ന് കാണിച്ച് മുഹമ്മദ് ഷരീഫ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തെതുടര്‍ന്ന് മുഹമ്മദ് ഷരീഫ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ചെങ്ങരയില്‍ സമരത്തിന്റെ ഭാഗമായി ഫഌക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ബോര്‍ഡ് എന്ന് ആരോപിച്ച് പോലിസ് അഴിച്ചു കൊണ്ടുവന്നു. ബോര്‍ഡിന്റെ ഫോട്ടോ എടുത്ത ലേഖകനെ പോലിസുകാരന്‍ തടയുകയും ക്യാമറ ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങി കോളറിനുപിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സെല്ലിലേക്ക് തള്ളി മര്‍ദിച്ചുവെന്നുമാണ് പരാതി. തടവിലുള്ള പ്രതി സെല്ലില്‍ നിന്നും രക്ഷപ്പെട്ട സംഭവം മുതല്‍ പോലിസിന് മാധ്യമങ്ങളോട് വലിയ അമര്‍ഷമുണ്ടെന്നും വാര്‍ത്തകള്‍ കൊടുക്കുന്നതിലുള്ള പകയാണ് സംഭവത്തിനു പിന്നിലെന്നും പരാതിക്കാരന്‍ പറഞ്ഞു.
സംഭവത്തില്‍ അരീക്കോട് പ്രസ്‌ഫോറം പ്രതിഷേധിച്ചു. പ്രസിഡന്റ് അബ്ദുറഹിമാന്‍ കാരങ്ങാടന്‍ അധ്യക്ഷ്യത വഹിച്ചു. മധു വളപ്പില്‍, സൈഫുദ്ദീന്‍ കണ്ണനാരി, സാദിഖ് അരീക്കോട്, ഫൈന്‍ ജലൂദ്, സമദ് കുനിയില്‍, കെ ടി ബക്കര്‍, റഹ്മത്ത് അരീക്കോട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എം ഉമറലി ശിഹാബ്, അജീഷ് മൈത്ര, ജയേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it