Flash News

മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷിന് നാടിന്റെ യാത്രാമൊഴി

മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷിന് നാടിന്റെ യാത്രാമൊഴി
X


കോട്ടയം : അകാലത്തില്‍ വിടവാങ്ങിയ പ്രമുഖ ഗള്‍ഫ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷിന് നാടിന്റെ വിട. ദുബൈയില്‍ ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഇത്തിത്താനം വഴിയില്‍ പറമ്പില്‍ വി.എം സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.
രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജന്മനാടായ ഇത്തിത്താനത്തേക്ക്് കൊണ്ടുപോയി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള ഒട്ടേറെ മാധ്യമ സുഹൃത്തുക്കള്‍ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കോട്ടയം പ്രസ്‌കഌിലെത്തിച്ചു. ഇവിടെ മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും, അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, സിപിഐ നേതാക്കളായ സി.കെ ശശീധരന്‍, വിബി ബിനു, എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയത്തെ മാധ്യമ സമൂഹത്തിന് വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് സാനുജോര്‍ജ് തോമസ് സെക്രട്ടറി എസ്. സനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സരിത കൃഷ്ണന്‍, കെയുഡബഌൂജെ സംസ്ഥാന സമിതിക്ക് വേണ്ടി സെക്രട്ടറി ഷാലു മാത്യു, ടിപി പ്രശാന്ത് എന്നിവരും അന്ത്യാജ്ഞലി നേര്‍ന്നു. സതീഷ് ബിരുദാന്തര ബിരുദത്തിന് പഠിച്ച എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അധ്യാപകരും വിദ്യാര്‍ഥികളും യാത്രാമൊഴിയേകാനെത്തി.
തുടര്‍ന്ന്് വസതിയിലെത്തിച്ച മൃതദേഹം വൈകുന്നേരം നാലുമണിയോടെ സംസ്‌കരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വസതിയിലെത്തി അനുശോചനം അറിയിച്ചു. കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫും വസതിയിലെത്തി സംസ്്കാര ചടങ്ങില്‍ പങ്കെടുത്തു. യുഎഇ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയെ പ്രതിനിധീകരിച്ച്് എല്‍വിസ് ചുമ്മാര്‍, യുഎഇ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ മുന്‍ ഭാരവാഹികളായ ഫൈസല്‍ ബിന്‍ അഹമ്മദ്,ഫിറോസ് ഖാന്‍, ബിജു അബേല്‍ ജേക്കബ്, ലിയോ രാധാകൃഷ്ണ്‍, ഷംസീര്‍ഷാ, എന്നിവരും മൃതദേഹത്തൊടൊപ്പം നാട്ടിലെത്തി അന്ത്യയാത്രയില്‍ ഉടനീളംസംബന്ധിച്ചു. ദുബായ്് ജേണലിസ്റ്റ് കമ്യൂണിറ്റിയുടെ കുടുംബസഹായ നിധിയുടെ ആദ്യ ഗഡു ഇന്നലെ ഭാരവാഹികള്‍ സതീഷിന്റെ കുടുംബത്തിന് കൈമാറി
Next Story

RELATED STORIES

Share it