മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: സിബിഐ അന്വേഷിക്കും

ഭോപാല്‍: മണല്‍ മാഫിയക്കെതിരേ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കേസ് സിബിഐക്കു വിടുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
കൊലപാതകം സിബിഐക്ക് വിടണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പോലിസും മണല്‍ മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് കൊലപാതകമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജോതിരാതിത്യ സിദ്ധ്യയുടെ ആരോപണം.
അതേസമയം, സന്ദീപ് ശര്‍മയെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവറായിരുന്ന രണ്‍വീര്‍ യാദവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
മധ്യപ്രദേശിലെ കോട്ട്‌വാലിയില്‍ തിങ്കളാഴ്ച രാവിലെ ബൈക്കില്‍ സഞ്ചരിക്കവേയായിരുന്നു സന്ദീപ് ശര്‍മ എന്ന ദേശീയ ചാനല്‍ റിപോര്‍ട്ടറെ ലോറിയിടിപ്പിച്ചു കൊലപ്പെടുത്തിയത്. പിന്തുടര്‍ന്നു വന്ന ടിപ്പര്‍ ലോറി സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങളും ഇന്നലെ മുതല്‍ പ്രചരിച്ചിരുന്നു.  ്രതനിക്ക് വധഭീഷണിയുണ്ടെന്നു സന്ദീപ് ശര്‍മ നേരത്തേ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it