മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: സുപ്രിംകോടതി ഇടപെടില്ല

ന്യൂഡല്‍ഹി: സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിയുടെ അറസ്റ്റില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. സംരക്ഷണമാവശ്യപ്പെട്ട് റായി നല്‍കിയ ഹരജി പരിശോധിച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംശയകരമായ സാമ്പത്തിക ഇടപാടുകളും തെറ്റായ വിവരങ്ങള്‍ നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ നിന്നും വിമാനത്താവളത്തില്‍ കടക്കാനുള്ള പാസ് കരസ്ഥമാക്കി എന്നീ കാരണങ്ങള്‍ ആരോപിച്ച് വ്യാഴാഴ്ചയാണ് ഉപേന്ദ്ര റായിയെ അറസ്റ്റ് ചെയ്തത്്.
എന്നാല്‍, 2ജി സ്‌പെക്ട്രം കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിങിനെതിരേ എഴുതിയതിനാല്‍ തനിക്കെതിരേ കെട്ടിച്ചമച്ച കേസെന്നാണ് റായിയുടെ വാദം.
Next Story

RELATED STORIES

Share it