malappuram local

മാധ്യമപ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ അക്രമിച്ച സംഭവം; മാധ്യമപ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ അക്രമിച്ച സംഭവം മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

മലപ്പുറം: മലപ്പുറത്തു ചന്ദ്രിക ഫോട്ടോഗ്രാഫറെയും വഴിയാത്രക്കാരനെയും ആക്രമിച്ച ആര്‍എസ്എസ്സുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കേസിലെ ആര്‍എസ്എസ്-പോലിസ് രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരേ മലപ്പുറത്തു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് പ്രതികളാവുന്ന കേസുകളില്‍ മാത്രം സംഭവിക്കുന്ന മെല്ലെപ്പോക്കും നടപടി എടുക്കാത്ത സാഹചര്യവുമാണ് ഈ കേസിലും നിലനില്‍ക്കുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രാഥമിക ഘട്ടത്തില്‍ പിടികൂടിയ രണ്ടു പ്രതികളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇവരെ കസ്റ്റഡിയില്‍ പോലും വാങ്ങാതെ ജാമ്യം ലഭിക്കാന്‍ ആവശ്യമായ സാഹചര്യം ഉണ്ടാക്കി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് പിന്നീട് സ്വീകരിച്ചത്. ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടിയ പോലിസാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത്. ഫോട്ടോഗ്രാഫറെ ആക്രമിച്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ഇടപെടല്‍ നടത്താത്ത മുസ്്‌ലിംലീഗും മറ്റു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പുലര്‍ത്തുന്ന മൗനം ആര്‍എസ്എസ്സുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണയില്‍ എസ്ഡിടിയു സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം ടി മുഹമ്മദ്, ടി സിദ്ധീഖ്, അബ്ദുല്‍ മജീദ്, ഇര്‍ഷാദ് മൊറയൂര്‍, കെ കെ സാദിഖ് ആലീ, കെ ടി അബൂബക്കര്‍, ഇബ്രാഹീം പുല്‍പറ്റ, നസ്‌റുദ്ദീന്‍ ബാവ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it