മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയതായി പരാതി
BY Sumeera SMR22 Nov 2015 4:43 AM GMT
Sumeera SMR22 Nov 2015 4:43 AM GMT
പത്തനംതിട്ട: പാലക്കാട് സ്വദേശി പത്തനംതിട്ട താഴെ വെട്ടുപ്പുറം മുണ്ടുകോട്ടക്കല്‍ ഞണ്ടു കാലില്‍ വീട്ടില്‍ അബ്ദുല്‍ ഹക്കീം മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. പത്ര പ്രവര്‍ത്തക അസോസിയേഷന് എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്ന് ചിറ്റൂര്‍ കുറ്റിയില്‍ കെ ആര് അനീഷ്, വനിത സൗഹൃദ ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറി വലഞ്ചുഴി പൂവക്കാട് മണ്ണില്‍ രാജ നിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന അനീഷിന്റെ നാല് ലക്ഷമാണ് തട്ടിയത്. പത്തനംതിട്ട വലഞ്ചുഴി കേന്ദ്രീകരിച്ച് പിടിഎം 92/2014 രജിസ്റ്റര്‍ നമ്പരുപയോഗിച്ച് രൂപീകരിച്ച വനിത സൗഹൃദ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരിലും വന്‍ തോതില്‍ പണം പിരിച്ചതായി പറയുന്നു. കൊട്ടാരക്കര സ്വദേശിയായ പത്തനംതിട്ട ചിറ്റൂര്‍ പുലിമൂട്ടില്‍ വീട്ടില്‍ ടി രാജീവിനോടും 29000 രൂപ വാങ്ങിയതായും പറയുന്നു. ഇത് സംബന്ധിച്ച് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്കി.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT