Flash News

മാധ്യമങ്ങള്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന്

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക പട്ടികജാതി വിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് രാജ്യത്തെ അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഉദ്ധരിച്ചാണ് ജസ്റ്റിസുമാരായ ബി പി ധര്‍മാധികാരി, ഇസെഡ് എ ഹഖ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
2018 മാര്‍ച്ച് 15ന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയ ഡയറക്ടര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it