മാധ്യമങ്ങള്‍ക്ക് പണികൊടുത്ത് വീണ്ടും പോലിസിന്റെ നാടകം, പൊട്ടിത്തെറിച്ച് ദീപ
BY ajay G.A.G9 May 2016 5:54 AM GMT
X
ajay G.A.G9 May 2016 5:54 AM GMT
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസിന്റെ വക മാധ്യമങ്ങള്‍ക്ക് എട്ടിന്റെ പണി. ജിഷയുടെ സഹോദരി ദീപയെ കസ്റ്റഡിയിലെടുത്തതായി പ്രതീതിയുണ്ടാക്കി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷം വിട്ടയച്ചാണ് പോലീസ് നാടകം കളിച്ചത് ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ച ദീപ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സംസാരിക്കുകയും ചെയ്തു.
നിങ്ങളുടെ ഉദ്ദേശ്യമെന്താ, ഞങ്ങള്‍ പാവപ്പെട്ടവരാണ് ആരും ചോദിക്കാനില്ലെന്ന്് കരുതിയാണോ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത് എന്നൊക്കയാണ് ദീപ മാധ്യമങ്ങളോട് വികാരാധീനയായി ചോദിച്ചത്. പോലീസിനെ അവരുടെ ജോലി ചെയ്യാനനുവദിക്കണമെന്നും പോലീസിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസിലാക്കണമെന്നും പറഞ്ഞ ദീപ ദൈവത്തെയോര്‍ത്ത് തങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്നും അപേക്ഷിച്ചു. തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ലെന്നും സുരക്ഷയ്ക്കു വേണ്ടി പോലീസ് ജീപ്പില്‍ കൊണ്ടുപോയി വിടുകയായിരുന്നു എന്നുമാണ് പോലീസ് കളിച്ച നാടകത്തെക്കുറിച്ച് ദീപ വിശദീകരിച്ചത്.
രാവിലെ പെരുമ്പാവൂര്‍ ആശുപത്രിയിലെത്തി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ജിജിമോനും വനിതാ സിഐ യും ഇവരെ മാറിമാറി ചോദ്യം ചെയ്തതിന് ശേഷമാണ് ദീപയെ വനിതാപോലീസുകാര്ക്കൊപ്പം വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ഇതേത്തുടര്‍ന്ന് ജിഷയെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത നല്കിയ മാധ്യമങ്ങളാണ് ദീപയുടെ ആരോപണങ്ങള്‍ക്കു മുന്നില്‍ 'ശശി'യായത്.
ജിഷയുടെ കൊലപാതകക്കേസില്‍ പ്രതികളെ പിടികിട്ടി എന്നവകാശപ്പെട്ട് തലയില്‍ മുണ്ടിട്ട് മുഖം മറച്ച രണ്ടു പോലിസുകാരെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ച് പോലീസ് ഇതിനുമുന്‍പും നാടകം കളിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പ്രതികളെന്ന പേരില്‍ മുഖം മറച്ചെത്തിച്ചത് റിസര്‍വ് ക്യാംപിലെ രണ്ട്് പോലീസുകാരെയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.
[related]
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT