മാധ്യമങ്ങള്‍ക്ക് നിയന്ത്രണം: ഹരജി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക്

കൊച്ചി: ക്രിമിനല്‍ കേസുകളിലെ നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യെപ്പട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അന്വേഷണഘട്ടത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ, ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശാല ബെഞ്ച് തീരുമാനമെടുക്കണം.
മാധ്യമസ്വാതന്ത്ര്യവും സ്വകാര്യതയും സംബന്ധിച്ച് ഹൈക്കോടതി, സുപ്രിംകോടതി വിധികള്‍ ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ ആധികാരികമായ വിധിപ്രസ്താവം ഉണ്ടാവേണ്ടതുണ്ടെന്നും അതിനാല്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. ഉചിതമായ ഉത്തരവിനായി ഹരജികള്‍ ചീഫ്ജസ്റ്റിസിനു കൈമാറാന്‍ രജിസ്ട്രിക്ക് നിര്‍ദേശവും നല്‍കി.
കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയണം, ക്രിമിനല്‍ കേസുകളില്‍ വിധി പ്രസ്താവം ഉണ്ടാവുന്നതു വരെ ഇരകള്‍, പ്രതികള്‍ തുടങ്ങിയ ആവശ്യങ്ങളാണ് പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍, പബ്ലിക് ഐ എന്നീ സംഘടനകള്‍ ഹരജിയിലൂടെ ഉന്നയിച്ചത്. കോടതി പരിസരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയും പരിഗണിച്ചു. പരിഗണനാ വിഷയത്തിന്റെ പ്രാധാന്യം, മാധ്യമ വിചാരണ നീതി നടത്തിപ്പിനെ ബാധിക്കുന്ന വിധത്തില്‍ ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ചുള്ള സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും പരാമര്‍ശങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്താണ് വിഷയം വിശാല ബെഞ്ചിനു വിട്ടത്.
Next Story

RELATED STORIES

Share it