മാധ്യമങ്ങളോട് മിണ്ടാതെ പിണറായി

കണ്ണൂര്‍: വാര്‍ത്താസമ്മേളനത്തിലും സാമൂഹികമാധ്യമങ്ങളിലും ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ വിവാദമാവുന്നതിനാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാധ്യമങ്ങളോടു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്ത് വാര്‍ത്താസമ്മേളനം റദ്ദാക്കിയതിനു പിന്നാലെ ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റില്‍ പത്രിക നല്‍കാനെത്തിയപ്പോഴും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പത്രിക നല്‍കിയ ശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത് മടങ്ങുകയായിരുന്നു. രാവിലെ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചറെ സന്ദര്‍ശിച്ചപ്പോഴും മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ചു. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോന്നതായി യുഡിഎഫ് ആരോപിക്കുമ്പോഴും സൂക്ഷ്മത പാലിക്കുകയാണ് പിണറായി.
Next Story

RELATED STORIES

Share it