Kollam Local

മാധ്യമങ്ങളെ വിലക്കുന്നത് പൗരന്റെ അവകാശത്തിന്‍ മേലുള്ള കൈകടത്തലെന്ന്

കരുനാഗപ്പള്ളി: ദൃശ്യ വാര്‍ത്താ മാധ്യമങ്ങളെ വിലക്കുന്നതും വിമര്‍ശിക്കുന്നതും വാര്‍ത്താ സ്രോതസ്സുകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പരിശ്രമിക്കുന്നതും സാധാരണ പൗരന്റെ അവകാശത്തിന്‍മേലുള്ള കൈകടത്തലാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഉന്നതന്‍മാര്‍ക്ക് ഇഷ്ടമില്ലാത്തത് എഴുതുകയും വെളിച്ചം കാണാത്തത് പലതും സാഹസികതയോടെ ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കി കൈപ്പിടിയിലൊതുക്കാന്‍ പരിശ്രമിക്കുന്നത് അവലക്ഷിണീയമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഒരു ജനതയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ഷാഫി വലിയത്ത് അധ്യക്ഷനായി. ഷംസുദ്ദീന്‍ കുഞ്ഞ് എടമരത്ത്, എ എ ലത്തീഫ്, സുലൈമാന്‍ കുഞ്ഞ്, മുഹമ്മദ് ഹര്‍ഷാദ്, ഷംസുദ്ദീന്‍, ഹസ്സന്‍കുഞ്ഞ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it