Flash News

മാധ്യമങ്ങളെ കടന്നാക്രമിച്ച് ഡോണള്‍ഡ് ട്രംപ്‌



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പദവിയിലെ 100ാം ദിനത്തോടനുബന്ധിച്ചു നടന്ന റാലിക്കിടെ മാധ്യമങ്ങളെ കടന്നാക്രമിച്ച് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച റാലിയിലാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനം ചൊരിഞ്ഞത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിവരുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് ട്രംപ് ആരോപിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കും ഹോളിവുഡ് താരങ്ങള്‍ക്കുമായി വൈറ്റ് ഹൗസില്‍ നടത്താറുള്ള വിരുന്നില്‍ നിന്നു ട്രംപ് വിട്ടുനിന്നു. ഇത്തരമൊരു വിരുന്ന് തികച്ചും മടുപ്പുളവാക്കുന്നതാണെന്നാണ് ട്രംപിന്റെ വാദം. പരിക്കുമൂലം 1981ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗനാണ് ഇതിനു മുമ്പ് ഈ വിരുന്നില്‍ നിന്നു വിട്ടുനിന്നത്. അതിനിടെ, ട്രംപിന്റെ പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകര്‍ നിശിതമായി വിമര്‍ശിച്ചു. സത്യം വിളിച്ചു പറയുകയാണു മാധ്യമങ്ങളുടെ ജോലിയെന്ന് റോയിട്ടേഴ്‌സ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് ജെഫ് മാസണ്‍ വ്യക്തമാക്കി. നേരത്തെ, ട്രംപിന്റെ കാലാവസ്ഥാ നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി കൂറ്റന്‍ പ്രതിഷേധറാലികള്‍ അരങ്ങേറി. വാഷിങ്ടണിലെ സ്മാരകത്തിലേക്കു നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. അതേസമയം, പ്രസിഡന്റ് പദവിയില്‍ 100ദിനം പിന്നിടുന്ന ട്രംപ് ചരിത്രത്തില്‍ ഏറ്റവും കുറവ് ജനസമ്മതിയാണു കൈവരിച്ചതെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ജനതയില്‍ 40 ശതമാനം മാത്രമാണ് ട്രംപിന് പിന്തുണ നല്‍കുന്നത്. മറ്റേതൊരു യുഎസ് പ്രസിഡന്റിനേക്കാളും താഴെയാണ് ട്രംപിന്റെ പ്രവര്‍ത്തന മികവെന്ന് 60 ശതമാനം പേര്‍ അഭി   ്രപായപ്പെടുന്നു.
Next Story

RELATED STORIES

Share it