മാധ്യമങ്ങളെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്ബിജെപി നേതാവ് മാപ്പ് പറഞ്ഞു

ചെന്നൈ: മാധ്യമങ്ങളെയും വനിതാ മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നടനും ബിജെപി നേതാവുമായ എസ് വി ശേഖര്‍ മാപ്പ് പറഞ്ഞു. ഒരു സുഹൃത്ത് പോസ്റ്റ്് ചെയ്തത് വായിക്കാതെ അതേപോലെ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ശേഖര്‍ പറഞ്ഞു.
കുറിപ്പിന്റെ ഉള്ളടക്കം വായിച്ചില്ല. തെറ്റ് പറ്റിയതില്‍ ഖേദമുണ്ട്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല-ശേഖര്‍ പറഞ്ഞു. ഉടന്‍ അത് പിന്‍വലിച്ചെന്നും ശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പ്രത്യേകിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അപകീര്‍ത്തികരമായ കുറിപ്പ് ശേഖര്‍ പോസ്റ്റ്് ചെയ്തത് വിവാദമായിരുന്നു. നിരവധിപേര്‍ ശേഖറിനെതിരേ രംഗത്തുവന്നു. കഴിഞ്ഞദിവസമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. പിന്നീട് അത് പിന്‍വലിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ടത് വിവാദമായതിനെ തുടര്‍ന്നാണ് ശേഖര്‍ പോസ്റ്റ് ഇട്ടത്.
മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ ഫിനോയില്‍ കൊണ്ട് കൈ കഴുകണമെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ചിലര്‍ ശേഖറിനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it