malappuram local

മാധവ് ഗാഡ്ഗിലുമായി ചര്‍ച്ചകള്‍ നടത്തിയ നിര്‍ദേശങ്ങള്‍ തേടാന്‍ തയ്യാറാകണം: ബാന്തേ ടിസാവോ

മലപ്പുറം: കേരളത്തിലെ പ്രളയ ദുരന്തമുണ്ടായ പശ്ചാതലത്തി ല്‍ മാധവ് ഗാഡ്ഗിലുമായി ചര്‍ച്ചകള്‍ നടത്തിയ നിര്‍ദേശങ്ങള്‍ തേടാന്‍ സര്‍ക്കാര്‍ തയ്യാറാകണണമെന്ന് ബുദ്ധ സന്യാസി ബാന്തേ ടിസാവോ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാധ്ഗയയില്‍ ബുദ്ധ് അവശേഷ് ബചാവോ അഭിയാന്‍പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ടിസാവോ പരിസ്ഥിതി പ്രവര്‍ത്തകനാണ്. പ്രളയം മനുഷ്യനുണ്ടാക്കിയതാണ്. ഇരുനൂറോളം നിര്‍ദേശങ്ങളുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ അഞ്ച് നിര്‍ദേശങ്ങളെങ്കിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തഴഞ്ഞ സര്‍ക്കാറുകളാണ് ഇപ്പോള്‍ സഹായത്തിനായി അഭ്യര്‍ഥിക്കുന്നത്.അനധികൃത ഖനനമാണ് കേരളത്തില്‍ പാരിസ്ഥിതിക വെല്ലുവിളി സൃഷ്ടിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് 1640 ഖനികള്‍ കേരളത്തിലുണ്ട്. ഇതില്‍ 1500എണ്ണം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.പുഴയോരത്തെ അനധികൃത നിര്‍മാണങ്ങളും പരിസ്ഥിതി നിയമാവലി പാലിക്കാതെയുള്ള ഖനനവുമാണ് കേരളത്തെ പ്രളയക്കെടുതിയിലാക്കിയത്. ഖനികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അനുമതി ഗ്രാമീണ സഭകള്‍ക്ക് നല്‍കണമെന്ന ഗാഡ്ഗില്‍റിപ്പോര്‍ട്ടിന്റെ ശുപാ ര്‍ശയുംഈ സമയത്ത് പ്രസക്തമാണ്. പശ്ചിമഘട്ട സംരക്ഷണം അടിന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയതായിരുന്നു അദ്ദേഹം.




Next Story

RELATED STORIES

Share it