മാത്യു ടി തോമസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം: സി കെ ഗോപി

തിരുവനന്തപുരം: പാര്‍ട്ടിയെ രക്ഷിക്കാന്‍ ജനതാദള്‍ (എസ്) അധ്യക്ഷ സ്ഥാനത്തു നിന്ന് മാത്യു ടി തോമസ് രാജി വയ്ക്കണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ഗോപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. 2012 മുതല്‍ മൂന്ന് തവണ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തിയെങ്കിലും പ്രസിഡന്റ് പദത്തില്‍ തിരികെ എത്താന്‍ കിഴിയില്ലെന്നു മനസ്സിലാക്കി മാത്യു ടി തോമസ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് കോടി തിരഞ്ഞെടുപ്പ് സംഭാവനയായി മാത്യു ടി തോമസ് പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കണക്ക് സംസ്ഥാന കമ്മിറ്റിയില്‍ വച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുമ്പോള്‍ പോലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അധ്യക്ഷന്‍ നടത്തുന്നില്ലെന്നും ഗോപി പറഞ്ഞു.
Next Story

RELATED STORIES

Share it