wayanad local

മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഡോക്ടറില്ല; രോഗികള്‍ വലഞ്ഞു



സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് ഗര്‍ഭിണികളടങ്ങുന്ന രോഗികളെ വലച്ചു. ഒടുവില്‍ 11.30ഓടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരെത്തിയാണ് ഗര്‍ഭിണികളെ പരിശോധിച്ചത്. അതിരാവിലെ മുതല്‍ ഡോക്ടറെ കാണാന്‍ ഒപി ടിക്കറ്റ് എടുക്കാനായി മണിക്കൂറുകളാണ് രോഗികള്‍ ക്യൂ നിന്നത്. എന്നിട്ടും ചീട്ട് നല്‍കാന്‍ തയ്യാറാവാതിരുന്ന ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് ഡോക്ടര്‍മാര്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഡോക്ടര്‍മാര്‍ വരുമോ എന്നതിനെക്കുറിച്ച് കൃത്യമായി മറുപടിയും ലഭിക്കാതായതോടെ ഗര്‍ഭിണികളുടെ കൂടെയെത്തിയവര്‍ ബഹളംവച്ചു. ഇതോടെ അധികൃതര്‍ ചീട്ട് നല്‍കാന്‍ തയ്യാറായി. എന്നിട്ടും ഡോക്ടര്‍ വരുമോ എന്നതിനെക്കുറിച്ച് അറിയില്ലന്ന മറുപടിയാണ് ലഭിച്ചത്. നിലവില്‍ ഇവിടെയുള്ള ഗൈനക്കോളജിസ്റ്റും മറ്റ് രണ്ടു ഡോക്ടര്‍മാരും കൗണ്‍സലിങ് കോഴ്‌സിനു പോയതാണ്. ഈ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it