malappuram local

മാതൃ വിദ്യാലയത്തില്‍ അവര്‍ വീണ്ടും ഒത്തുകൂടി

പെരിന്തല്‍മണ്ണ:  ഒട്ടും ഔദ്യോഗിക പരിഭവങ്ങളില്ലാതെ അവര്‍ വീണ്ടും മാതൃവിദ്യാലയത്തിന്റെ സ്‌നേഹതണലില്‍ ഒത്തുകൂടി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും എംഎല്‍എമാരായ അഡ്വ.എം ഉമ്മറും പി അബ്ദുല്‍ ഹമീദുമാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന പട്ടിക്കാട് ജിഎച്ച്എസ്എസില്‍ വീണ്ടും ഒത്തുകൂടിയത്. 1918ല്‍ ഓത്തുപള്ളിയായി തുടങ്ങിയ പട്ടിക്കാട് ജിഎല്‍പി സ്‌കൂളും ഹൈസ്‌കൂളും, ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഉള്‍ക്കൊള്ളുന്ന കാംപസ്് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അക്ഷരവെളിച്ചമേകിയ കലാലയമാണ്.
ജിഎല്‍പി സ്‌കൂളിന്റെ ശതാബ്ദി ഉദ്്ഘാടനത്തിനും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് പ്രഖ്യാപനത്തിനും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥുമായി എത്തിയ മൂന്നുപേരും അവര്‍ പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികളും അധ്യാപകരെയും മന്ത്രിക്ക് പരിചയപ്പെടുത്തി പഴയ വിദ്യാര്‍ഥികളായത് പുതുതലമുറയ്ക്ക് കൗതുകക്കാഴ്ചയായി. സ്‌കൂളിലെ ആദ്യ എസ്എസ്എല്‍സി വിദ്യാര്‍ഥിയായ പി അബ്ദുല്‍ഹമീദും യുപി സ്‌കൂളിലെ പഠന അനുഭവങ്ങളുമായി അഡ്വ.എം ഉമ്മര്‍ എംഎല്‍എയും ഒന്നു മുതല്‍ പത്ത് വരെയുള്ള അനുഭവങ്ങളുമായി പി ശ്രീരാമകൃഷ്ണനും രണ്ട് മണിക്കൂര്‍ കാംപസില്‍ ഓര്‍മകള്‍ പങ്കുവച്ച് സഹപാഠികള്‍ക്കൊപ്പം ചിലവഴിച്ചു.
ഉന്നത സ്ഥാനത്തിരിക്കുന്ന പ്രിയശിഷ്യരെ കാണാനെത്തിയ ഇവരുടെ അധ്യാപകരായ സി വാസുദേവന്‍, കെ ടി കദീജ .കേശവന്‍ നമ്പൂതിരി എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. ഭാരത് ജ്യോതി അവാര്‍ഡ് ജേതാവായ സ്പീക്കര്‍ക്ക് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് നഹാസ് എം നിസ്താര്‍, വൈസ് പ്രസിഡന്റ് പി വേലു എന്നിവര്‍ ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it