Second edit

മാതൃസുരക്ഷ

ഗര്‍ഭിണികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം ഒരു രാജ്യത്തിന്റെ സാമൂഹികക്ഷേമരംഗത്ത് നിര്‍ണായകമാണ്. പ്രസവത്തില്‍ മരണം പഴയകാലത്ത് ഒരു സാധാരണ സംഭവമായിരുന്നു. എന്നാല്‍, ആധുനിക ചികില്‍സാരീതികളും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും അത്തരം ഭീഷണി ലോകമെങ്ങും വന്‍തോതില്‍ കുറച്ചിട്ടുണ്ട്.എന്നാല്‍, അത്തരം സാമൂഹികക്ഷേമ നേട്ടങ്ങളൊന്നും അനുഭവിക്കാത്ത ഒരു സമൂഹം വികസിത രാജ്യങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. വന്‍ശക്തിയായ അമേരിക്ക തന്നെയാണിത്. ഐക്യരാഷ്ട്ര സഭയുടെ മാതൃശിശുക്ഷേമം സംബന്ധിച്ച കണക്കുകള്‍ അമേരിക്കയുടെ വികൃതമുഖമാണ് വെളിപ്പെടുത്തുന്നത്.അമേരിക്കയില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 26.4 മാതൃമരണം സംഭവിക്കുന്നതായാണ് 2015ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് വളരെ ഉയര്‍ന്ന മരണനിരക്കാണ്. കാനഡയില്‍ അത് ഒരു ലക്ഷത്തിന് 7.3 മാത്രമാണ്; പശ്ചിമ യൂറോപ്പില്‍ 7.2. നോര്‍വേ, സ്വീഡന്‍ തുടങ്ങിയ, സാമൂഹികക്ഷേമത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്ന രാജ്യങ്ങളില്‍ അത്തരം മരണം ലക്ഷത്തില്‍ നാലില്‍ താഴെ മാത്രം. ചൈനയും തുര്‍ക്കിയും ലബ്‌നാനും ഇറാനും പോലും അമേരിക്കയേക്കാള്‍ എത്രയോ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് യുഎന്‍ പറയുന്നു.കാരണം, സാമൂഹികക്ഷേമത്തിലല്ല, പണത്തിലാണ് അമേരിക്കയ്ക്ക് കണ്ണ് എന്നതുതന്നെ. ആരോഗ്യരംഗം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലാണ്. ഒബാമ കൊണ്ടുവന്ന ക്ഷേമപദ്ധതി കൂടി പൊളിച്ചടുക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം.
Next Story

RELATED STORIES

Share it