മാതൃഭൂമി ഓഫീസിന് നേരെ ആക്രമണം
BY sdq Kappan31 May 2016 9:31 AM GMT
X
sdq Kappan31 May 2016 9:31 AM GMT
[related] മാതൃഭൂമി ദിനപത്രത്തിന്റെ കോട്ടയ്ക്കല്‍ ഓഫീസിന് നേരെ ആക്രമണം. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് ഓഫീസ് അക്രമിച്ചതെന്നാണ് മാതൃഭൂമിയുടെ വിശദീകരണം.
ബസ് തകര്‍ക്കുന്നതിന്റെ ചിത്രം പകര്‍ത്താനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ചിലര്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് മാതൃഭൂമി ഓഫീസിലേക്ക് പോയതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടതെന്നാണ് മാതൃഭൂമി അധികൃതര്‍ പറയുന്നത്.
ഓഫീസ് കെട്ടിടത്തിലെ ചില്ല് അടിച്ചു തകര്‍ക്കുകയും വനിതാ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും
അധികൃതര്‍ പറഞ്ഞു. കോട്ടയ്ക്കലിലെ എച്ച്എംഎസ് ആശുപത്രിക്ക് മുന്നില്‍ വെച്ച് അമിത വേഗതയില്‍ വന്ന ബസ് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയും ബൈക്ക് യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും അപകടം ഉണ്ടാക്കിയ ബസ് തകര്‍ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT