മാതൃകാ ബൂത്തിലെ മാതൃകാ വോട്ടറായി ജില്ലാ കലക്ടര്‍
BY Sumeera SMR17 May 2016 5:08 AM GMT
Sumeera SMR17 May 2016 5:08 AM GMT
കണ്ണൂര്‍: നമ്പര്‍ 1313, പി ബാലകിരണ്‍ സണ്‍ ഓഫ് സമ്പത്ത് റാവു. തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിലെ 67ാം നമ്പര്‍ മാതൃകാ പോളിങ് ബൂത്തിലെ പോളിങ് ഓഫിസര്‍ പേരു വിളിച്ചപ്പോള്‍ ഏജന്റുമാര്‍ പെട്ടെന്ന് തലയുയര്‍ത്തി.അത്ര പരിചിതമല്ലാത്ത പേര് കേട്ട് നോക്കിയവര്‍ക്ക് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി ബാലകിരണാണ് സാധാരണ വോട്ടറായി വരിയില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.
ജില്ലയിലെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായുള്ള ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ സ്വയം മാതൃകയായാണ് വോട്ടുചെയ്യാനെത്തിയത്. മാതൃകാ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരുക്കിയ സൗകര്യങ്ങള്‍ കലക്ടര്‍ നേരിട്ടു വിലയിരുത്തി.
അമ്മ വനജയും ഭാര്യ കല്യാണിയും കലക്ടര്‍ക്കൊപ്പം വരിയില്‍ നിന്ന് വോട്ട് ചെയ്യാനെത്തി. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും കലക്ടര്‍ കുടുംബസമേതം വോട്ടവകാശം വിനിയോഗിച്ചിരുന്നു. ജില്ലയിലെ വിദൂരസ്ഥലങ്ങളിലടക്കം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT