kozhikode local

മാതൃകാ തോട്ടത്തില്‍ ലഭിച്ചത് മികച്ച വിളവ്



മുക്കം: നഷ്ടത്തിന്റെ പേരില്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് പലരും പുറംതിരിഞ്ഞു നില്‍ക്കുമ്പോഴും പരമ്പരാഗതമായി ലഭിച്ച തൊഴില്‍ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കാല്‍ കാരശ്ശേരി അടുക്കത്തില്‍ മുഹമ്മദ് ഹാജി തയ്യാറായിരുന്നില്ല. അത്‌കൊണ്ട് തന്നെ ഈ കര്‍ഷകന് മികച്ച വിളവും ലഭിക്കുന്നു. പഞ്ചായത്തില്‍ എവിടെ കൃഷിയുണ്ടങ്കിലും അവിടെ മുഹമ്മദ് ഹാജിയുമുണ്ടാവും. പച്ചക്കറിയും വാഴയുമാണ് പ്രധാന കൃഷി. കറുത്ത പറമ്പ് പ്രദര്‍ശന തോട്ടത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ചീര, വെള്ളരി, കക്കിരി, മത്തന്‍, ചുരങ്ങ, എളവന്‍ മുതലായവയാണ് ഇത്തവണ കൃഷി ചെയ്തത്. ഇതിനും മികച്ച വിളവ് ലഭിച്ചു. വിളവെടുത്ത ഉല്‍പന്നങ്ങള്‍ വേങ്ങേരിയിലെ ഹോര്‍ട്ടി കോര്‍പ്പ് വിപണന കേന്ദ്രത്തിലെത്തിച്ച് നല്‍കുകയാണ് പതിവ്. എന്നാല്‍ ഓണത്തിന് ശേഷം പണം ലഭിക്കാത്തത് കര്‍ഷകര്‍ക്ക് ദുരിതമായി    കൃഷിയുടെ വിളവെടുപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി   കെ  വിനോദ് ഉദ്ഘാടനം ചെയ്തു.   വാര്‍ഡ് മെമ്പര്‍ സവാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം    ടി അഷ്‌റഫ്, സുഹറ കരുവോട്ട്, കൃഷി ഓഫിസര്‍ സി  വി ശുഭ അസിസ്റ്റന്റ്ദീപ്തി, അടുക്കത്തില്‍ മുഹമ്മദ് ഹാജി ,പാറപീടികയില്‍ അഹമ്മദ് ശരീഫ്, മാന്ത്ര വിനോദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it