Flash News

മാതാവ് വരില്ല; റംസാന് പാകിസ്താനിലേക്ക് പോവാന്‍ തടസ്സം

മാതാവ് വരില്ല; റംസാന് പാകിസ്താനിലേക്ക് പോവാന്‍ തടസ്സം
X


ramzan-newകറാച്ചി: ഇന്ത്യയിലകപ്പെട്ട പാക് ബാലന്‍ റംസാന്(15) പാകിസ്താനിലേക്ക് പോവാന്‍ തടസ്സം. റംസാനെ കൊണ്ടുപോവാന്‍ റംസാന്റെ മാതാവ് റാസിയാ ബീഗം ഇന്ത്യയിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവരുടെ പുനസമാഗമത്തിന് തടസ്സമായത്.
്ഇന്ത്യയിലേക്ക് വരാന്‍ റംസാന്റെ മാതാവ് റാസിയ ബീഗത്തിന് വിദേശ കാര്യമന്ത്രി സുഷ്മാ സ്വരാജ് വിസ തയ്യാറാക്കിയിരുന്നു. എന്നാല്‍ റാസിയ ബീഗം വിസ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.പാകിസ്താനെതിരായി ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള ഭയം മൂലമാണ് താന്‍ ഇന്ത്യയിലേക്ക് വരാത്തതെന്ന് റാസിയ ഇന്ത്യയെ അറിയിച്ചു.

ഡിസംബര്‍ ഏഴിന് സുഷ്മാ സ്വരാജ് പാക് സന്ദര്‍ശനം നടത്തുന്നുണ്ട് . ഇതിന് മുമ്പായി പ്രശ്‌നം തീര്‍പ്പാക്കണമെന്നാണ്  ഇരു രാജ്യങ്ങളുടെയും തീരുമാനം. എന്നാല്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ കൂടുതല്‍ ഉല്‍കണ്ഠയെടുക്കുന്നില്ല എന്ന് ഇന്ത്യ ആരോപിച്ചു.

10 വര്‍ഷം മുമ്പാണ് റംസാന്റെ മാതാവിനെ ഉപേക്ഷിച്ച് പിതാവ് കുട്ടിയെ കൂട്ടി ബംഗ്ലാദേശിലേക്ക് പോയത്. തുടര്‍ന്ന് ഇയാള്‍ രണ്ടാമത് വിവാഹം ചെയ്തു. പിന്നീടുള്ള റംസാന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട റംസാന്‍ പാകിസ്താനിലേക്ക് കടക്കാനുള്ള യാത്രയിലാണ് ഭോപ്പാലില്‍ എത്തുന്നത്. ഭോപ്പാലിലെ ഒരു സംഘടനയാണ് റംസാന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. റംസാന്‍ സുഹൃത്താണ് ഫെയ്‌സ്ബുക്കിലൂടെ റംസാന്റെ കഥ ലോകത്തിന് അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് കുട്ടിയെ തിരിച്ചറിയുകയായിരുന്നു.

ramsan-2



Next Story

RELATED STORIES

Share it