Flash News

മാതാവ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പ്രതികാരമായി ബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടി ആത്മഹത്യചെയ്തു

മാതാവ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പ്രതികാരമായി ബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടി ആത്മഹത്യചെയ്തു
X
minor gang raped



ലഖ്‌നൗ: ബലാല്‍സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബ്ലോക്ക് വികസനസമിതി(ബിഡിസി)യിലേക്ക് മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ മകളാണ് ബലാല്‍സംഗത്തിനിരയായത്. മാതാവ് ജയിച്ചതിലുള്ള രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് എതിരാളികള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം നടത്താന്‍ കാരണം.

ഈ കേസില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷമാണ് പോലിസ് കേസ് തന്നെ രജിസ്ട്രര്‍ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിര്‍സാപുര്‍ ജില്ലയിലാണ് സംഭവം.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്ക് വീട്ടിലുണ്ടായിരിക്കെ ഈ രണ്ട് പേര്‍ സമീപത്തെ പാടത്തിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടി.
Next Story

RELATED STORIES

Share it