kozhikode local

മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മകനെ കോടതിയില്‍ ഹാജരാക്കി

പെരിന്തല്‍മണ്ണ: മാനസിക വിഭ്രാന്തിയുള്ള മകന്റെ വെട്ടേറ്റ് അതിദാരുണമായി ജീവന്‍ നഷ്ട്ടപ്പെട്ട (55) കാരി നബീസക്ക് തേങ്ങലടക്കാനാകാതെ ഗ്രാമം വിടചൊല്ലി. വാക്കുതര്‍ക്കത്തിനിടെ മകന്റെ വെട്ടേറ്റുമരിച്ച ആനമങ്ങാട് മണലായയിലെ പൂക്കാട്ട്‌തൊടി ഹംസയുടെ ഭാര്യ നബീസ (55)ന്റെ ചേതനയറ്റ ശരീരം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി എട്ടോടെയാണ് വീട്ടിലെത്തിച്ചത്.
അടക്കിപിടിച്ചിരുന്ന വിതുമ്പലുകള്‍ അതോടെ വിലാപങ്ങളായി മാറി. മരണവര്‍ത്തയറിഞ്ഞു വിദേശത്തെ ജോലിസ്ഥലങ്ങളില്‍ നിന്നു നാട്ടിലെത്തിയ മക്കളായ ത്വല്‍ഹത്തും മുഹമ്മദ് നിഷാദും ഉമ്മയെ ഒരുനോക്ക് ദര്‍ശിച്ചത് വേദനകടിച്ചമര്‍ത്തി വിതുമ്പിയാണ്.
അപകടമറിഞ്ഞപ്പോള്‍ മുതല്‍ ദുരന്തമുഖത്ത് സജീവമായിരുന്ന ആനമങ്ങാട് ഗ്രാമം ഒന്നാകെ ഇന്നലെ നബീസയ്ക്ക് യാത്രാമൊഴിയേകാനും ഒന്നിച്ചു. മയ്യിത്ത് രാവിലെ ഏഴിന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍  മണലായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.   വീടിനു മുന്‍വശത്ത് കുഴിവെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ   മണലായ സെന്ററിലെ പൂക്കാട്ട്‌തൊടി നൗഷാദ് (35) കഴിഞ്ഞ ശനിയാഴ്ച രാവിലെ 9:45ഓടെയാണ് സ്വന്തം ഉമ്മയെ വെട്ടിപരുക്കേല്‍പ്പിച്ചത്.
വെട്ടേറ്റ  ഉടനെ നബീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു. ഉമ്മയെ വെട്ടിയ ശേഷം ആയുധവുമായി  പരിഭ്രാന്തനായി നിന്ന നൗഷാദിനെ നാട്ടുകാര്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  നൗഷാദിനെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ പെരിന്തല്‍മണ്ണയിലെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it