Flash News

മാതാവിനെ തലയറുത്തു കൊന്ന 27കാരന്‍ പിടിയില്‍

മാതാവിനെ തലയറുത്തു കൊന്ന 27കാരന്‍ പിടിയില്‍
X

ഹോസ്റ്റണ്‍: മാതാവിന്റെ തലയറുക്കുകയും പിതാവിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ഹോസ്റ്റണ്‍ സ്വദേശി കിരിയാക്കോസ് സവ്വാസ് (27) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൃത്യം ചെയ്ത ശേഷം യുവാവ് അക്രമത്തിനുപയോഗിച്ച രണ്ട് കത്തിയുമായി ഹോസ്റ്റണ്‍ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ഹാരിസ് കൗണ്ടി കോടതി കൊലപാതകം, മാരകായുധമുപയോഗിച്ച് പരിക്കേല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.  വീടിനകത്ത് പ്രവേശിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ തല ഛേദിക്കപ്പെട്ട നിലയില്‍ സ്ത്രീയെയും കഴുത്തിന് ഒന്നിലധികം മുറിവുകളുമായി പുരുഷനെയും കണ്ടെത്തിയതായി ഹോസ്റ്റണ്‍ ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്തു. അക്രമത്തിനിരയായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Next Story

RELATED STORIES

Share it