kasaragod local

മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കോടതി

വിദ്യാനഗര്‍: പ്രമാദമായ ഫാത്തിമത്ത് സുഹറ വധക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ജി ഗോപകുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലാ ലീഗല്‍ അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് നഷ്ടപരിഹാരം ആവശ്യപ്പെടണം. മകളുടെ കൊലപാതകത്തോടെ ബംഗളൂരുവില്‍ വഴിയോര കച്ചവടക്കാരനായിരുന്ന അബൂബക്കര്‍ തിരിച്ച് നാട്ടില്‍ വരികയും മറ്റു വരുമാനങ്ങളൊന്നുമില്ലാതെ ദുരിതം അനുഭവിക്കുന്നതായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിം കോടതിയെ അറിയിച്ചിരുന്നു.
മകളുടെ കൊലപാതകത്തില്‍ നിന്ന് ഈ കുടുംബം ഇനിയും മോചിതമായിട്ടില്ല. ഈ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Next Story

RELATED STORIES

Share it