മാതാപിതാക്കളെ പരിചരിക്കാന്‍ ആത്മീയ ജീവിതം ഉപേക്ഷിച്ച് സന്ന്യാസി

അഹ്മദാബാദ്: കാഷായവസ്ത്രം ഉപേക്ഷിച്ച് വര്‍ഷങ്ങ ള്‍ക്കു ശേഷം 28കാരനായ തങ്ങളുടെ പുത്രന്‍ ധര്‍മാപ് തുറദാസ് തിരിച്ചെത്തിയപ്പോള്‍ ലീലാഭായ്-ബിഖിബെന്‍ ഗോള്‍ വൃദ്ധ ദമ്പതികള്‍ക്ക് കണ്ണീരടക്കാനായില്ല. ഭിന്നശേഷിക്കാരായ തങ്ങളെ അവഗണിച്ച് ധര്‍മാപ് തുറദാസ് ആത്മീയ ധാരയുടെ ഭാഗമായതോടെ തങ്ങള്‍ നിരാശ്രയരായി മാറിയെന്നും അതിനാല്‍ മകനില്‍ നിന്ന് ജീവനാംശം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ ഗുജറാത്ത് നിയമസഹായ അതോറിറ്റിയെ സമീപിച്ചതിനു പിന്നാലെയാണ് മകന് മാനസാന്തരമുണ്ടായത്.
തങ്ങളോടുള്ള കടമ നിറവേറ്റാത്ത മകന് വിദ്യാഭ്യാസ ചെലവുകള്‍ക്കായി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അതു തിരിച്ചുകിട്ടണമെന്നുമായിരുന്നു മാതാപിതാക്കളുടെ ആവശ്യം. കൗണ്‍സിലര്‍മാരുടെ ഇടപെടല്‍ ഫലമായി പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ധര്‍മാപ് തിരികെവരാന്‍ സമ്മതിക്കുകയുമായിരുന്നു.
2015ലാണ് ധര്‍മാപ് ഫാര്‍മസ്യൂട്ടിക്കലില്‍ മാസ്റ്റര്‍ ബിരുദം നേടിയത്. തൊട്ടുപിന്നാലെ ഐഎസ്‌കെസിഒഎന്‍ എന്ന ആത്മീയധാരയുടെ ഭാഗമായി വീടുവിട്ടിറങ്ങി. മാതാപിതാക്കള്‍ അനുരഞ്ജനത്തിനായി ശ്രമിച്ചെങ്കിലും ധര്‍മാപ് വഴങ്ങിയില്ല. മറ്റുവഴികളൊക്കെ അടഞ്ഞതോടെ മാതാപിതാക്കള്‍ പരാതിയുമായി ഗുജറാത്ത് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it