Flash News

മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞു;യുവതിയെ ഭര്‍ത്താവ് വെട്ടികൊന്നു

മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞു;യുവതിയെ ഭര്‍ത്താവ് വെട്ടികൊന്നു
X


ജയ്പൂര്‍:മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞ യുവതിയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരെ കാണണമെന്ന യുവതിയുടെ ആവശ്യം ചെയിന്‍ സിങ് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നീട് പെണ്‍മക്കള്‍ക്കൊപ്പം ഉറങ്ങാന്‍ പോയ യുവതിയെ ചെയിന്‍ സിങ് കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it