Flash News

മാതാപിതാക്കളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കണം



തിരുവനന്തപുരം: മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നു ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. വലിയറത്തല സ്വദേശിയായ യുവാവ് സമര്‍പ്പിച്ച പരാതിയിലാണു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവ്. പരാതിക്കാരന്‍ കഴിഞ്ഞ മെയ് 12ന് ഹൈന്ദവ ആചാരപ്രകാരം വിവാഹിതനായിരുന്നു. ജാതിയുടെ പേരില്‍ ഇരുവീട്ടുകാരുടെയും എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പിന്നീട് സര്‍ട്ടിഫിക്കറ്റിനായി വിളവൂര്‍ക്കല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യരുതെന്നു കാണിച്ചു മാതാപിതാക്കള്‍ അപേക്ഷ നല്‍കിയിരുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it